മാതൃ സുരക്ഷാ ദിൻ 2021
മാതൃ സുരക്ഷാ ദിൻ 2021
കെട്ടിപിടിച്ചുമ്മ തന്നു എനമ്മ എന്നെ ഉറക്കിയപ്പഴും
അമ്മ എന്തെ ഉറങ്ങിയില്ല എന്ന് ഞാൻ ചോദിച്ചിരുന്നില്ല....
അംഗനവാടിയിൽ എന്നെ കൊണ്ടാക്കിയതിന്റെ ദേഷ്യത്തിൽ അമ്മയുടെ കൈ ഞാൻ കടിച്ചു മുറിച്ചപ്പോഴും അമ്മക്ക് നൊന്തിരുന്നില്ല...
അമ്മയുടെ നൊമ്പരം അച്ഛൻ എന്റെ തുടയിൽ അടിച്ച മുറിവിന്റെ പാടുകൾ ആയിരുന്നു...
വിളി കേൾക്കാതെ ഓടിയ ഓട്ടത്തിന് കണക്കില്ല....
അമ്മയുടെ കൈയ്യിൽ കണക്കിന്റെ പുസ്തകം ഇല്ലായിരുന്നു...
എന്നോടുള്ള സ്നേഹത്തിന്റെ കണക്കു അമ്മ മാത്രം എഴുതി വച്ചില്ല....
തിരിച്ചു കിട്ടും എന്ന് പ്രതീക്ഷിക്കാതെ ഉള്ളതൊന്നും അമ്മ സൂക്ഷിച്ചിരുന്നില്ല...
ഇന്നു അതൊക്കെ തിരിച്ചു കൊടുക്കാൻ ഈ മരവിച്ച പ്രവാസത്തിൽ ഒരു ഫോൺ വിളി മാത്രം...
അമ്മ ഏറ്റവും കൂടുതൽ കള്ളം പറഞ്ഞത് എന്റെ ചോദ്യത്തിന് മുന്നിലായിരിക്കും ജീവിതത്തിൽ....
അമ്മക്ക് സുഖമാണോ എന്ന ചോദ്യത്തിന് മുന്നിൽ...
പകരം വെക്കാനും
പകരം കൊടുക്കാനും
സമയമുണ്ടെന്നു തോന്നുമെങ്കിലും
സമയമില്ല.....
ഉള്ള നിമിഷങ്ങൾ.... സന്തോഷമാവട്ടെ....
മക്കളോടുള്ള സ്വാർത്ഥതക്കു പകരം വെക്കാൻ അമ്മ അല്ലാതെ ഈ ലോകത്തു വേറെ ആരുമില്ല..
ഭാർഗവി എന്ന അനീഷ് ശ്രീധരൻ



സത്യം
മറുപടിഇല്ലാതാക്കൂSathyam 🙏
മറുപടിഇല്ലാതാക്കൂഅമ്മക്ക് പകരം ഒന്നും ഇല്ലാ...അമ്മ എന്ന സ്നേഹം...സത്യം
മറുപടിഇല്ലാതാക്കൂനല്ല വരികൾ
മറുപടിഇല്ലാതാക്കൂഓരോ വരികളും ഒരുപാടു ഓര്‍മപ്പെടുത്തലുകളായി തോന്നി...
മറുപടിഇല്ലാതാക്കൂAmma😍
മറുപടിഇല്ലാതാക്കൂ