ചെവികൾക്കുമുണ്ട് മോഹങ്ങൾ
ചെവികൾക്കുമുണ്ട് മോഹങ്ങൾ
ഒരു ഫ്ലാഷ് ബാക്ക് ഡിസംബർ 2019 മുൻപ്
ശ്ശെ ഒന്ന് പോയി പല്ലു തേച്ചൂടെ ???
നീ പല്ലു തേക്കാതെ ഇരിക്കുമ്പോ സഹിക്കേണ്ടത് ഞാൻ ആണ് . വൃത്തിയില്ലാത്ത ജന്തു ...എന്തൊരു കഷ്ടമാ ഇത് ..രാവിലെ എഴുന്നേറ്റതെയുള്ളൂ , മൂക്ക് വായയെ തെറി വിളിക്കുവാണ് .
ഇന്നലെ വരെ ജലദോഷം ആയിരുന്നു . വായ മൂക്കിനോട് കഴിഞ്ഞ ഒരാഴ്ച ആയിട്ട് ദേഷ്യപ്പെട്ടു കൊണ്ടേ ഇരിക്കുകയായിരുന്നു . ഇറങ്ങി വരുന്ന മൂക്കള , ഉണങ്ങിയ മൂക്കാട്ടം എല്ലാം വായ സഹിക്കണം .
ഇപ്പൊ ഒരവസരം കിട്ടിയപ്പോ മൂക്കു പക വീട്ടുകയാണ് അതിരാവിലെ കിടക്ക പായയിൽ തന്നെ ...പോയി പല്ലു തേക്കാൻ പറയുന്നു .
.
ഇതെല്ലം കണ്ടു കണ്ണ് ഒന്ന് കണ്ണിറുക്കി കാണിച്ചു എന്നെ . ഞാൻ ഒന്ന് മുന്നോട്ടു ആഞ്ഞു കണ്ണിനെ നോക്കി . എന്നെ മനസിലായില്ലേ ..ഞാനാണ് ചെവി …
മൂക്കിന്റെയും വായയുടെയും അത്രയ്ക്ക് ഭംഗി ഒന്നുമില്ലേലും ഒരു വിധം അഡ്ജസ്റ്റ് ചെയ്തു ആനച്ചെവി പോലെ ഒരു ആനച്ചന്തം ഒക്കെ ഉണ്ടാക്കി സൈഡിൽ എല്ലാം കേട്ട് ഞങ്ങൾ ഇങ്ങനെ ഇരിക്കും .
ഇടയ്ക്കു വല്ല ഉറുമ്പോ , ഈച്ചയോ ഒക്കെ ഒന്ന് വിരുന്നിനു വരും . അത്രേയുള്ളൂ ഞങ്ങൾക്കുള്ള ശല്യം …
എന്നാലും ….
എല്ലാം കേട്ട് സഹിക്കാൻ വയ്യാതെ ചെവിയായ ഞങ്ങൾ രണ്ടു വശത്തും സന്തോഷമായി ചിരിച്ചു കളിച്ചു ജീവിച്ചു പോന്നു .
അവരു തമ്മിൽ ഇപ്പോഴും അടിയാണ് .ആര് ആ മൂക്കും വായും തന്നെ . ഒന്ന് പല്ലു തേച്ചില്ലെങ്കിൽ , കഴിച്ചിട്ട് വായിൽ വെള്ളം ഒഴിച്ചില്ലെങ്കിൽ ….
എന്തിനേറെ പറയുന്നു …..
രാത്രിയിലാണ് അതിലും രസം, ആ ചേച്ചി ഇല്ലേ …
അയാൾടെ ഭാര്യ ….നട്ട പാതിരാക്ക് ഓടിച്ചു വിടുന്നത് കാണാം ….അയാളെ
നിങ്ങള് പോയി പല്ലു തേച്ചിട്ടു ഇനി ഇവിടെ കിടന്നാൽ മതിയെന്നും പറഞ്ഞു ….
ഇരുട്ടത്ത് കണ്ണിന് ഇതൊന്നും കാണണ്ട , പക്ഷെ ചെവിയായ എനിക്ക് കേൾക്കാതിരിക്കാൻ പറ്റില്ലല്ലോ ….ചിരിച്ചു മണ്ണ് കപ്പും …
ഞങ്ങൾ ചെവികൾ ഉറങ്ങാറില്ല ….രാത്രി അങ്ങേ വീട്ടിലെ പട്ടി കുരച്ചാലോ , പൂച്ച അടുക്കളയിൽ പാത്രം തെള്ളിയിട്ടാലോ….എന്ത് പുകില് ഉണ്ടായാലും ഞങ്ങൾ ആണ് ഉത്തരവാദി ...എല്ലാം കേൾക്കണം ചെവി ആയി പിറന്നു പോയി ...വിധി
ഇനി രാത്രി തെങ്ങിൽ നിന്ന് തേങ്ങാ വീണാൽ പോലും ആ ശബ്ദം ഞങ്ങൾ കേൾക്കണം , ഇല്ലേൽ രാവിലെ തന്നെ അടുത്ത വീട്ടിലെ ആ മണിയമ്മ വന്നു അതെടുത്തോണ്ടു പോകും …
പിന്നെ കള്ളന്മാർ വന്നാൽ ….അതും ഞങ്ങടെ തലേൽ തന്നെയാണ് ട്ടോ ...പിന്നെ അയാളുടെ ഭാര്യ തേങ്ങാ കിട്ടാത്ത വിഷമത്തിൽ വിളിക്കുന്ന തെറിയും ഞാൻ തന്നെ കേൾക്കണം ... തെറി കേൾക്കുന്നത് നിങ്ങളെ പോലെ എനിക്കും ഇഷ്ടമല്ല . എനിക്കുറക്കമില്ല
അഥവാ ഞാൻ ഒന്ന് ഉറങ്ങി പോയാൽ പൊട്ടാ എന്നുള്ള വിളിയും കേക്കണം , അത് ഞാൻ സഹിക്കില്ല ...ഒരിക്കലും . അതോണ്ട് ഞങ്ങൾ ഉറക്കം വേണ്ട എന്നങ്ങു വെച്ചു ….
ഇപ്പൊ അറിയാല്ലോ ല്ലേ ….
മൊബൈൽ ...പണ്ടൊക്കെ ആ ലാൻഡ് ലൈൻ ഫോൺ മാത്രം ഉള്ളായിരുന്നപ്പോ ഒരു സ്വൈര്യം ഉണ്ടാരുന്നു . ഇപ്പൊ അതല്ല അവസ്ഥ . ഫുൾ ടൈം ഞാൻ കേൾക്കണം . കണ്ണിൻറെ അവസ്ഥ എന്നെക്കാളും കഷ്ടം ആണ് ട്ടോ …
പുതിയ കക്ഷി വന്നിട്ടുണ്ട് . പേര് “ഇന്റർനെറ്റ്” ഒരു രക്ഷയും ഇല്ലാത്ത പഹയൻ ആണ് ഈ നെറ്റ് .
എന്തൊക്കെ കാണണം ...എന്റമ്മോ ഒന്നും പറയണ്ടാ ….ഈ ലോകത്തുള്ള സകല കുലാവി സാധനോം ആ മൊബൈലിൽ കിട്ടും ആ നെറ്റ് എന്ന് പറയുന്ന ഇന്റർനാഷണൽ വില്ലൻ ഉണ്ടെങ്കിൽ ….
ഇപ്പൊ അതോണ്ട് കണ്ണിനും ഉറങ്ങാൻ പറ്റില്ല. കണ്ണ് ഞങ്ങളെ പോലെ അല്ല . കക്ഷി പണ്ടേ ഉറങ്ങി ശീലിച്ചത് കൊണ്ട് വല്യ ബുദ്ദിമുട്ടാണ് ഇപ്പൊ . രാവിലെ പണിക്കു പോകുമ്പോ ആണ് രസം , രാത്രി ഉറങ്ങാത്തതു കൊണ്ട് കണ്ണ് അങ്ങ് അടഞ്ഞു പോകും . പിന്നെ അവിടുത്തെ മൊതലാളി വന്നു വിളിക്കുന്ന തെറിയും ഈ ചെവി എന്ന ഹതഭാഗ്യൻ ആയ ഞാൻ കേൾക്കണം .സത്യത്തിൽ വയ്യാണ്ടായി ...ശരിക്കും ..
എന്ത് ചെയ്യണം എന്നറിയാതെ ഇരിക്കുമ്പോ ആണ് ഒരു പുതിയ സേട്ടൻ വന്നത് . പേര് “ഹെഡ് ഫോൺ “ അളിയാ സാദനം പൊളിയാണ് .പണ്ടത്തെ പിള്ളേരുടെ നിക്കറു പോലെ വള്ളി ഒക്കെയുണ്ട് , ഇങ്ങനെ തൂങ്ങി കെടക്കും വള്ളി ...
അവൻ കിടു ആണുട്ടോ പൊളിച്ചിട്ടേ പോകൂ എന്നെ
മുടിഞ്ഞ ശബ്ദം …
അവന്റെ റബർ എന്റെ നെഞ്ചിലോട്ടു കുത്തി കേറ്റും . പിന്നെ ഞാൻ അതിൽ വരുന്നത് മാത്രം കേട്ടാൽ മതി . പുറം ലോകവുമായി ഒരു ബന്ധവുമില്ല . വെടി പൊട്ടിയാൽ പോലും പൊക മാത്രമേയുള്ളൂ ….ഒന്നും കേൾക്കണ്ട
ഇയാള് കുടിച്ചിട്ടും കുടിക്കാതെയും എപ്പോ നോക്കിയാലും ആ ഹെഡ് ഫോൺ കുത്തി തിരുകും . പിന്നെ പുറകീന്നു വണ്ടി ഹോൺ അടിച്ചാലോ ആരേലും വിളിച്ചാലോ ഒന്നും ഞാൻ കേക്കൂല ..ഹഹഹ ഭാഗ്യം
പക്ഷെ ആ പെണ്ണുമ്പുള്ള ഉണ്ടല്ലോ ലവന്റെ ഭാര്യ ചെവീന്നു അത് വലിച്ചൂരും എന്നിട്ടു തെറി വിളിക്കും .
ചിലപ്പോ ആ തെറി എനിക്ക് അനുഗ്രഹം ആകും . ഇയാള് കുറച്ചു സമയത്തേക്ക് മൊബൈലും ഹെഡ് ഫോണും ഒന്നും വെക്കാതെ എനിക്ക് സമാധാനം തരും . പക്ഷെ ആ പെണ്ണുമ്പുള്ള നിർത്തില്ല ….മുടിഞ്ഞ തെറി ...യ്യോ അപ്പോ ഞാൻ വിചാരിക്കും ഹെഡ് ഫോൺ തന്നെ മതിയെന്നു …
അതാകുമ്പോ റിമി ടോമി ചേച്ചി കൊഞ്ചി പാടും , അരിസ്റ്റോ സുരേഷേട്ടൻ മുത്തേ പൊന്നെ എന്ന് വിളിക്കും ….എനിക്ക് കുളിരു കേറും ...ആഹഹഹ് എന്ത് രസം രസം രസം ….
ഇപ്പൊ വേറെ ഒരു ചെങ്ങായീം കൂടെ വന്നിട്ടുണ്ട് . ബ്ലൂ ടൂത് . ഇവന് വള്ളിയില്ല . പിന്നെ ഇവന്റെ കൂടെ നോയിസ് ക്യാൻസലേഷൻ എന്നൊരു സംഭവം കൂടിയുണ്ട് . മച്ചാനേ പൊളിയാണ്ട്ടോ ...ഒന്നും പറയാനില്ല .
വൈന്നേരം ചായേം പയമ്പൊരീം കിട്ട്യ അവസ്ഥയാണ് . പൊരിക്കും ശരിക്കും . അത്രയ്ക്ക് കിടു ആണ് ….നിവിൻ പോളി പറഞ്ഞ മാതിരി ഓളെ ഇങ്ങട്ടു വെച്ചാൽ പിന്നെ വേറെ ഒന്നും കേൾക്കണ്ടാ ന്താ സുഗം ….
ഇടയ്ക്കു ഏതേലും പെങ്കുട്ട്യോള് വിളിക്കും . ഒന്ന് സംസാരിച്ചു സെറ്റാക്കി വരുമ്പോഴേക്കും വേറെ സൗണ്ട് വരും ..കീ കീ ആരാ ..കാൾ വെയ്റ്റിംഗ് ..
മൊബൈലിൽ എഴുതി കാണിക്കും Wife -2 ...എയ് തെറ്റിദ്ധരിക്കണ്ട ട്ടോ ഒന്നാമത്തെ ഭാര്യയുടെ രണ്ടാമത്തെ സിമ്മിൽ നിന്നുള്ള വിളിയാണ് . അയാൾക്ക് ആകെ ഒരു ഭാര്യ മാത്രേ ഉള്ളൂട്ടോ .
പിന്നെ ബഹളായി തെറിയായി അയാൾടെ ഭാര്യക്ക് അറിയണം ആരാണ് വിളിച്ചത് എന്ന് ….
വേറെ ഏതേലും പെങ്കുട്ട്യോളെ വിളിക്കുന്ന കറക്ട് ടൈമിൽ തന്നെ ഭാര്യ ഇയാളെ വിളിക്കും എന്നും . അതിന്റെ ഗുട്ടൻസ് ഇത് വരെ പിടി കിട്ടിയിട്ടില്ല .എന്താല്ലേ ….
ഏതായാലും അയാള് ഫോൺ ഓഫാക്കും . എനിക്ക് സമാധാനോം കിട്ടും ….
ഏതേലും ചങ്കു കൂട്ടുകാർ വിളിച്ചാലോ എന്ത് രസാണെന്നു അറിയുവോ ..സൂപ്പർ ആണ് ….
പക്ഷെ ഇപ്പൊ ഇയാൾക്ക് ചങ്കുകൾ ഒന്നും ഇല്ല . കുറച്ചു വെള്ളമടി ചങ്ക്സ് മാത്രേ ഉള്ളൂ ….
ഡിസംബർ 2019 നു ശേഷം ഒരു ഫ്ലാഷ് ഫ്രണ്ട്
അതൊക്കെ ഒരു കാലം മോനെ ….തീർന്നു ...ഞാനിപ്പോ പെട്ടു ...പെട്ടുന്നു പറഞ്ഞാൽ ശരിക്കും പെട്ടു . രാവിലെ സ്കൂളിൽ പോകുന്ന ടൈമിൽ ബസ് സ്റ്റാൻഡിൽ ചെന്നപ്പോ നിക്കറിനുള്ളിൽ പുളി ഉറുമ്പു കേറിയ അവസ്ഥയാ …
ചെറിയാനും പറ്റില്ല , ചൊറിയാതിരിക്കാനും പറ്റില്ല . എന്നാൽ നോക്കിയാൽ ഉറുമ്പിനെ കിട്ടുകയുമില്ല .
പെട്ടു പോയി
ഇപ്പൊ തുണി ഒക്കെ കഴുകി ഇടുന്ന അയൽ അല്ലേൽ അയ നിങ്ങൾ എന്താ അതിനെ പറയുക അശ അത് കെട്ടി തൂക്കി ഇട്ട അവസ്ഥയാണ് .
മൂന്നും നാലും കയറു കെട്ടി ഇട്ടേക്കുവാ , മാസ്ക്കളിയൻ . പുതിയ ഐറ്റം .
ഒന്നും പറയണ്ട . രാവിലെ കെട്ടും , ഇലാസ്റ്റിക് ആണ് . വലിച്ചു മുറുക്കും . തൂങ്ങി തൂങ്ങി ഊഞ്ഞാല് പോലായി . ആരോട് പറയാൻ . ആര് കേൾക്കാൻ , ശരിക്കും വയ്യാണ്ടായി . എങ്ങനേലും ഒന്ന് വീട്ടിൽ എത്തിയാൽ മതി എന്നായി . ഈ പണ്ടാരം ഒന്ന് വലിച്ചൂരി എറിയാൻ .
എന്റെ ആനച്ചന്തം മുഴുവൻ പോയി . മുടിഞ്ഞ വേദന ആണ് .കണ്ടില്ലേ ആകെ ചുവന്നു തുടുത്തു ഇരിക്കുന്നത് .
ഒന്ന് നേരെ നടു നിവർത്തി ഒന്നിരിക്കണം . എന്നാണാവോ എന്തോ ഇനി പറ്റുക ?
ഈ ചെവി ആയ എനിക്ക് സംസാരിക്കാൻ പറ്റിയിരുന്നെങ്കിൽ ചൈനയിലെ വുഹാൻ വരെ ഒന്ന് പോകണമായിരുന്നു . ഇത് വരെ ജീവിതത്തിൽ കേട്ട തെറികൾ എല്ലാം കൂടി ഒറ്റ ശ്വാസത്തിൽ ഒന്ന് വിളിക്കണമായിരുന്നു . വായയോട് ഇതൊക്കെ ഒന്ന് പറയണം എന്നുണ്ട് . പക്ഷെ അളിയൻ എപ്പോഴും മാസ്കിന്റെ അകത്താണ് . സേഫ് ആണ് . പല്ലും തേക്കണ്ട , ചിരിക്കണ്ട . സുഖം സുന്ദരം ജീവിതം . അങ്ങനെയും കുറെ ജീവിതങ്ങൾ . ഒന്നും അറിയണ്ട .
മൂക്കും അങ്ങനെ തന്നെ ആണുട്ടോ . ഇച്ചിരി ശ്വാസം കുറച്ചു വലിച്ചാൽ മതി ഇപ്പൊ . മാസ്ക് ഫിൽറ്റർ ചെയ്തു വരുന്നത് കൊണ്ട് മൂക്കിന്റെ ജോലിയും കുറഞ്ഞു പണ്ടൊക്കെ നോക്കിയും കണ്ടു വലിക്കണമായിരുന്നു വായുവിനെ .ഇപ്പൊ അതൊന്നും വേണ്ട , കണ്ണും പൂട്ടി വലിക്കാം . അവനും രക്ഷപെട്ടു .
അപ്പൊ നിങ്ങള് വിചാരിക്കും മൂക്ക് ശരിക്കും രെക്ഷപെട്ടെന്നു . ഇല്ലാട്ടോ ഇല്ലാട്ടോ ഇല്ലാട്ടോ …
സിനിമേലെ വില്ലൻ പോലെ പുതിയ സാദനം ഉണ്ട് . പേര് PCR . പെറ്റ തള്ള പോലും സഹിക്കൂല , അത് പോലാ നേഴ്സുമ്മാര് മൂക്കിൽ ഒരു കോലിട്ടു തിരിക്കുന്നത് . അവർക്കു ഒരു രസം . ഒന്നൊന്നര തിരി , ദാ ഈ കണ്ണിന്റേം മൂക്കിന്റേം ഇടയിൽ ആകാശത്തിൽ ഒരു സ്വർഗം കാണും നമ്മൾ ആ തിരി തിരിക്കുമ്പോ ….മൂക്കിന്റെ കഷ്ടപ്പാട് കാണുമ്പോ കണ്ണ് എപ്പോഴും കരയും . കണ്ണിനു ഇതൊക്കെ കണ്ടു കരയാനേ പറ്റൂ . പാവം .
വായക്കു മിണ്ടണം എന്നൊക്കെ ഉണ്ട് , പക്ഷെ പേടിച്ചു മിണ്ടാതിരിക്കും .
എത്ത പഴം വാങ്ങാൻ പോയവൻ പത്തു ദിവസം ജയിലിൽ കിടന്ന നാടാണ് .
പ്ലസ് ടു വിനു പഠിക്കുന്ന ഒരു പെൺകുട്ടിയെ കേസിൽ പെടുത്തിയ പോലീസാണുള്ളത് .
മുല കുടിക്കുന്ന രണ്ടു മാസം പ്രായം ഉള്ള ഒരു കൊച്ചു കുഞ്ഞുള്ള വനിത ആയ പഞ്ചായത്ത് പ്രെസിഡന്റിനെ പത്തു ദിവസം ജയിലിൽ കിടത്തിയ നീതി നിർവഹിക്കുന്നവരും പോലീസും ഉള്ള നാടാണ് .
വായ നിസ്സഹായൻ ആണ് . എന്ത് ചെയ്യാൻ … അനുഭവിക്കാം ല്ലേ വേറെ വഴിയില്ല . പ്രതികരിക്കരുത് ഇവിടെ ആരും ...
പിന്നെ ജീവൻ ഇല്ലാത്ത മീശ . വെളുത്തു പോയി എന്നും പറഞ്ഞു എന്നും പരാതി ആയിരുന്നു .ഇപ്പൊ കറുത്ത നിറവും പൂശണ്ട , ആരും കാണില്ല . അങ്ങനെ കൊറേ പേര് രക്ഷപെട്ടു .
അന്നും ഇന്നും അനുഭവിക്കാൻ ചെവി ആയ ഞാൻ മാത്രം ബാക്കി .
അല്ലേലും ജീവിതോം അങ്ങനെ തന്നെ അല്ലെ ..അനുഭവിക്കുന്നവൻ എന്നും അനുഭവിക്കും . സുഖിക്കുന്നോര് എന്നും സുഖിക്കും ….
ഞാൻ ആരോട് പറയാൻ ആര് കേൾക്കാൻ ???
ഇപ്പൊ അയാളുടെ ഭാര്യ പോലും ഇയാളോട് മിണ്ടില്ല . മിണ്ടിയാൽ ഇയാൾക്കെങ്ങാനും കൊറോണ ഉണ്ടെങ്കിൽ അവർക്കും വരും എന്ന് പേടിച്ചു . ഒരു വിധം പറഞ്ഞാൽ നന്നായി . അങ്ങനെ എങ്കിലും കൊറച്ചു സമാധാനം സ്വന്തം വീട്ടിൽ കിട്ടുമല്ലോ …
പണ്ടൊക്കെ മരിച്ചാൽ മൂക്കിൽ മാത്രം പഞ്ഞി വെക്കാറുള്ളൂ . ഇപ്പൊ അങ്ങനല്ല . ഇപ്പൊ മരിച്ചാൽ ചെവിയിലും പഞ്ഞി വെക്കും .ആ വൈറസ് ചെവിയിൽ കൂടിയും വരും എന്നാ നാട്ടുകാര് പറയുന്നേ ….
അങ്ങനെ മരണത്തിലെങ്കിലും ഇനി കൊറച്ചു പഞ്ഞിയും വെച്ച് ഒന്നും കേൾക്കാതെ ഞാൻ എന്ന ചെവി യാത്രയാകും .
ഒരു അപേക്ഷ ….അന്നെങ്കിലും ഈ മാസ്കിന്റെ വള്ളി എന്റെ നെഞ്ചത്തൂടെ ഇടാതിരിക്കാൻ പറ്റുമോ ?
പറ്റില്ലാ ല്ലേ ….
അനീഷ് ശ്രീധരൻ



❤
മറുപടിഇല്ലാതാക്കൂഒരായിരം സ്നേഹാശംസകൾ ...നന്ദി
ഇല്ലാതാക്കൂകലക്കീട്ടുണ്ട്
മറുപടിഇല്ലാതാക്കൂthanks very much
ഇല്ലാതാക്കൂKalakki
മറുപടിഇല്ലാതാക്കൂthanks very much dear
ഇല്ലാതാക്കൂ❤️❤️❤️❤️
മറുപടിഇല്ലാതാക്കൂthanks very much
ഇല്ലാതാക്കൂ😍
മറുപടിഇല്ലാതാക്കൂ👌❤️🙌
മറുപടിഇല്ലാതാക്കൂ