ഈ ഭൂമി നമ്മുടെ മക്കൾക്കും കൂടി ഉള്ളതാണ് ...

 




പ്രിയ സുഹൃത്തുക്കളേ

ഈ വർഷം നമ്മുടെ രാജ്യം പദ്മശ്രീ നൽകി ആദരിച്ച
Plastic Man of India എന്നറിയപ്പെടുന്ന പ്രൊഫസ്സർ രാജഗോപാല വാസുദേവൻ, എന്ന ശാസ്ത്രജ്ഞനെ അറിയുമോ നിങ്ങൾ.
തമിഴ്നാട്ടിലെ ത്യാഗരാജ എ ൻ ജി നി റിംഗ് കോളേജിലെ കെമിസ്ട്രി പ്രൊഫസർ ആയിരുന്നു’ ഇദ്ദേഹമാണ് നമ്മളൊക്കെ ഉപയോഗിച്ച് വലിച്ചെറിയുന്ന പ്രകൃതിയുടെ സന്തുലനാസ്ഥ തെറ്റിക്കുന്ന പ്ലാസ്റ്റിക് എന്ന മാലിന്യത്തെ ഈടും ഉറപ്പുമുള്ള റോഡുകൾ ഉണ്ടാക്കാമെന്ന് കണ്ടു പിടിച്ച ശാസ്ത്രജ്ഞൻ. അതും നമ്മുടെ ഇപ്പോഴത്തെ റോഡുകളേക്കാളും കൂടുതൽ വർഷം നിലനിൽക്കുന്ന റോഡുകൾ ,കുറഞ്ഞ ചിലവിൽ, അഭിനന്ദനാർഹം’
ഇപ്പോൾ ഒരു ലക്ഷം കിലോ മീറ്ററിലധികം പ്ലാസ്റ്റിക് റോഡുകൾ ഇന്ത്യയിൽ നിർമ്മിച്ചു കഴിഞ്ഞു. ഇന്ത്യയാണ് ലോകത്തിലെ രണ്ടാമത്തെ ഏറ്റവും കൂടുതൽ റോഡുകൾ ഉള്ള രാജ്യം. പക്ഷേ ഗുണനിലവാരമില്ലാത്തതിനാൽ റോഡിലെ കുഴികൾ കാരണം റോഡപകടങ്ങളുടെ കാരണം ഞാൻ പറയേണ്ടല്ലോ. 2017 ൽ അഞ്ചു ലക്ഷം റോഡപകടങ്കിൽ ഒന്നര ലക്ഷം പേർ ഇന്ത്യയിൽ മരിച്ചിട്ടുണ്ട്.’ എന്നാൽ ഈ പ്ലാസ്റ്റിക് റോഡുകൾ ഗുണ നിലവാരത്തിൽ വളരേയേറെ മുന്നിലാണ്.
ഒരു ദിവസം കുറഞ്ഞത് ഒരു പ്രാവശ്യമെങ്കിലും ഉപയോഗിച്ച് വലിച്ചെറിയേണ്ട പ്ലാസ്റ്റിക്കുകൾ ഉപയോഗിക്കുന്നവരാണ് നമ്മൾ . നമ്മുടെ രാജ്യത്തിന് വെല്ലുവിളിയായ മാലിന്യക്കുമ്പാങ്ങൾ പകർച്ചവ്യാധികൾ ഇതു വരെ കേട്ടിട്ടില്ലാത്ത രോഗങ്ങൾ '''''''. അങ്ങനെ പോകുന്നു മാലിന്യത്തിന്റെ കഥകൾ . എങ്കിലും നന്മൾ വീണ്ടും ഉപയോഗിക്കും വലിച്ചെറിയും. തോന്നുന്നിടത്ത് എല്ലാം. അടുത്ത തലമുറക്ക് ഇതുപോലെ തന്നെ ഈ പ്രകൃതി കൈമാറണമെങ്കിൽ ഇന്ന് നാം പ്രവർത്തിക്കേണ്ടിയിരിക്കുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ വാട്സാപ്പിലും ഫെയ്സ് ബുക്കിലും ഒരു വീഡിയോ നിങ്ങളും കണ്ടിട്ടുണ്ടാവാം. “ ആക്രി എന്നു വിളിച്ച മാക്രി ആ പൈസ കൊണ്ടാണെടാ ഈ തടിയും ഞാനും എന്ന് മമ്മുട്ടി സ്റ്റൈലിൽ പറഞ്ഞ ഒരു യുവതിയെ . അഭിനന്ദിക്കുന്നു ആ കുട്ടിയെ ഞാൻ.
നമ്മുടെ സമൂഹത്തിന്റെ കാഴ്ച്ചപാടാണ് ആക്രി എന്ന് വിളിച്ച് കളിയാക്കാൻ നോക്കിയ ആ യുവാവിന്റെ സ്വരം. ഒരു സ്വയം തൊഴിലായി മാലിന്യക്കൂമ്പാരങ്ങൾ പറക്കി വിൽക്കുമ്പോൾ അവരറിയാതെ തന്നെ ഞാനും നിങ്ങളും അടങ്ങുന്ന സമൂഹത്തിനോടുള്ള ഒരു വലിയ പ്രതിബദ്ധതയാണ് അവർ ചെയ്യുന്നത്. നാളത്തെ സമൂഹത്തിന്നു വേണ്ടിയുള്ള ഒരു കരുതലാന്ന് അവർ ചെയ്യുന്നത്.
നാം വിചാരിച്ചാൽ ഒരു പരിധി വരെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നിയന്ത്രിക്കാം. മറ്റെല്ലാ മാലിന്യങ്ങളും ഒരു പരിധി കഴിയുമ്പോൾ ദ്രവിക്കുന്നു എന്നാൽ ഏകദേശം 450 വർഷം വേണ്ടിവരും പ്ലാസ്റ്റിക് സ്വയം ദ്രവിച്ചു നശിക്കാൻ. ഒന്ന് ഓർത്ത് നോക്ക് , നമ്മുടെ എത്ര തലമുറ കഴിഞ്ഞാലാണ് നമ്മൾ കുടിച്ച ഒരു മിനറൽ വാട്ടർ ബോട്ടിൽ ദ്രവിക്കുക !!!
പ്രധാനമന്ത്രിയുടെ അഭിനന്ദനം അർഹിക്കുന്ന സ്വഛ് ഭാരത് എന്ന സ്വപ്ന പദ്ധതി , ഇല്ലാത്ത മാലിന്യങ്ങൾ കൊണ്ടിട്ട് വാർഡ് മെമ്പർ മുതൽ കേന്ദ്ര മന്ത്രിമാർ വരെ ആഘോഷിച്ചത് നാം കണ്ടതാണ്.
എല്ലാവരും സ്വന്തം വീട്ടിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ കഴിവതും അത് ശേഖരിക്കാൻ വേണ്ടി വരുന്നവർക്ക് കൊടുക്കാനായി സൂക്ഷിച്ച് വെക്കുക. എപ്പോഴും കൈയ്യിൽ ഒരു സഞ്ചി കരുതുക. നിയമം കൊണ്ട് വീണ്ടും ഉപയോഗിക്കാൻ പറ്റാത്ത പ്ലാസ്റ്റിക് നിരോധിച്ചിട്ടുണ്ടകിലും ആരും ഇതൊന്നും പ്രാവർത്തികമാകുന്നില്ല’ ചില നഗരങ്ങളിലെ കടകളിൽ പ്ലാസ്റ്റിക് കവറുകൾ മാത്രം നിരോധിച്ചത് കൊണ്ട് ഒന്നും ആവുന്നില്ല.
അതിലേറെ കഷ്ടമാണ് ഫ്ലക്സ് എന്ന പേരിലെ വില്ലൻ. രാഷ്ട്രീയക്കാർ മുതൽ ദൈവങ്ങൾ വരെ ഫ്ലക്സിൽ ചിരിതൂകി ഇരിക്കുന്നത് കാണുമ്പോൾ ഇത് വെച്ചവർ ആവശ്യം കഴിഞ്ഞ് തിരിഞ്ഞു നോക്കാടുപോലുമില്ല. പിന്നിടങ്ങോട്ട് കോഴി , ആട് എന്നിവയുടെ കൂടുകൾക്ക് മുകളിൽ ചിരിതൂകിയിരിക്കുന്ന പ്രധാനമന്ത്രി മുതൽ വാർഡ് മെമ്പർ പോലുമല്ലാത്ത ചോട്ടാ നേതാക്കളെ കാണുമ്പോൾ ഫഹദ് ഫാസിലിനെ ഓർമ്മ വന്നു പോകും.
ഈയടുത്ത കാലത്ത് നാട്ടിൽ പോയപ്പോൾ പത്തനംതിട്ടയിലെ ആകെ നാലു കടകൾ മാത്രമുള്ള ഒരു KSRTC ബസും ഒരു പ്രൈവറ്റ് ബസും മാത്രം സർവീസുള്ള കൊച്ചു ഗ്രാമത്തിലും കണ്ടു ഒരു ഫ്ലക്സ്. ഒരു സുഹൃത്തിന്റെ മകന് അമേരിക്കയിലെ ഒരു യൂണിവേഴ്സിറ്റിയിൽ ഒരു Bridge course നു അഡ്മിഷൻ കിട്ടിയതിൽ അഭിനന്ദിച്ചു കൊണ്ടുള്ളത്. സഹോദരാ അഭിനന്ദിച്ചാളൂ പക്ഷേ ആ ഫ്ലക്സ് വച്ച കാശിന് മറ്റു തരത്തിലുള്ള എന്തൊക്കെ നല്ല പ്രവർത്തികൾ ചെയ്യാമായിരുന്നു താങ്കൾക്ക് .ഏതായാലും എന്റെ മകൾ LKG ജയിക്കുമ്പോൾ , ട്വിങ്കിൾ ട്വിങ്കിൾ പാടി കൈയ്യടി വാങ്ങുമ്പോൾ ഞാൻ ഫ്ലക്സ് വെക്കില്ല. ഉറപ്പാണ്.
ഇത് വായിച്ച് നീ പഠിപ്പിക്കേണ്ട എന്നു പറയുന്നവർ ഇഷ്ടം പോലെയുണ്ടാകാം. എങ്കിലും ഒരാളെങ്കിലും പ്ലാസ്റ്റിക് കഴിവതും ഒഴിവാക്കുകയും അല്ലാത്തവ നേരായ രീതിൽ ഉപേക്ഷിക്കകയും ചെയ്യാൻ മനസ് തോന്നിയാൽ ഞാനിത്രയും എഴുതിയ എന്റെ സമയത്തിന് അർത്ഥമുണ്ടായല്ലോ എന്നെ സ്വയം ആശ്വസിക്കാം.
ഷെയർ ചെയ്യും എന്ന പ്രതീക്ഷയോടെ
അനീഷ് കുമാർ എം എസ്.

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌